റാഞ്ചി: ഝാർഖണ്ഡിൽ 200 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് സർക്കാർ ഉദ്യോഗസ്ഥന്റെ ക്രൂരമർദ്ദനം.ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പെൺകുട്ടിയെ പൊള്ളിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഹസാരിബാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാകേഷ് കുമാർ എന്ന ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി.ഇയാളുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി.

അബോധവസ്ഥയിലായ പെൺകുട്ടിയെ 15 ദിവസത്തിന് ശേഷം രാകേഷ്കുമാർ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.