ലഖ്നൗ: ഉത്തർപ്രദേശിലെ ബഹറിച്ച് ജില്ലയിൽ പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പിതാവ് ബലാത്സം​ഗത്തിനിരയാക്കിയതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ പ്രതി മകളെ ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന്  അമ്മ നൽകിയ പരാതിയിൽ പറയുന്നു. 

പെൺകുട്ടി ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങളും അയൽക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പും മകൾക്ക് നേരെ ഇയാൾ‌ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചിരുന്നതായി അമ്മ പൊലീസിനോട് വെളിപ്പെടുത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ‌ ചെയ്തതായി പൊലീസ് അറിയിച്ചു.