സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പനജി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അശ്ലീല കമന്റ് നടത്തിയതിന് ഗോവ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകരുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഓണ്‍ലൈന്‍ ക്ലാസിനിടെ ചിത്രങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിന് പിന്നില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് എസ്പി പങ്കജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പനജിയിലെ സ്‌കൂളിലെ അധ്യാപകര്‍ക്കാണ് ദുരനുഭവമുണ്ടായത്. ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളില്‍ ചിലര്‍ അധ്യാപകരെ അപമാനിച്ചെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷാകര്‍ത്തകള്‍ക്ക് കത്ത് നല്‍കി. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാരണം മിക്ക സ്‌കൂളുകളും ഓണ്‍ലൈന്‍ വഴിയാണ് കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്.