തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്. ചെന്നൈ സ്വദേശി മുഹമ്മദ് മാലികിനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നും രാവിലെയാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസം മുൻപ് വിമാനത്താവളത്തിൽ നിന്നും 400 ഗ്രാം സ്വർണം പിടികൂടിയിരുന്നു.

read more സന്തോഷ് ഈപ്പൻ നൽകിയ ഏറ്റവും വിലയേറിയ ഐഫോൺ ഉപയോഗിച്ചിരുന്നത് ശിവശങ്കർ