Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്തിന് പുതുവഴികള്‍, കറിക്കത്തിയുടെ രൂപത്തില്‍ വരെ സ്വര്‍ണ്ണം; യുവതിയുള്‍പ്പെടെ 4 പേര്‍ പിടിയില്‍

യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

gold smuggling at karipur airport 4 people arrested including woman latest news nbu
Author
First Published Nov 9, 2023, 4:40 PM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യുവതിയുള്‍പ്പെടെ നാല് പേരില്‍ നിന്നായി ഒന്നരക്കോടിയാളം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന പരിശോധനയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി    2.3 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കോഴിക്കോട് സ്വദേശി കക്കുഴിയില്‍ പുരയില്‍ ഷംന, വയനാട് വൈത്തിര സ്വദേശി കുതിര കുളമ്പില്‍ റിയാസ്, കണ്ണമംഗലം സ്വദേശി തയ്യില്‍ സൈനുല്‍ ആബിദ്, കര്‍ണ്ണാടകയിലെ കൊനാജ് സ്വദേശി അബ്ദുല്‍ ഷഹദ് എന്നിവരാണ് കസ്റ്റംസിന്‍റെ  പിടിയിലായത്. ദുബൈയില്‍ നിന്നെത്തിയ ഷംനയില്‍ നിന്നും 1 കിലോ 160 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ദുബൈയില്‍ നിന്നെത്തിയ വയനാട് വൈത്തിരി സ്വദേശി കുതിരക്കുളമ്പില്‍ റിയാസില്‍ നിന്നും 331 ഗ്രാം സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിന്‍റേയും ജീന്‍സിന്‍റേയും ഇലാസ്റ്റിക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 

ക്യാപ്സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച 282 ഗ്രാം സ്വര്‍ണ്ണമാണ് സൈനുല്‍ ആബിദില്‍ നിന്നും പിടികൂടിയത്. കൊനാജ് സ്വദേശിയായ അബ്ദുള്‍ ഷഹദില്‍ നിന്നും 579 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്. കറിക്കത്തിയുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന ആളുകളില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടിക്കുന്ന കേസുകള്‍ കൂടിയത് കസ്റ്റംസിന് തലവേദനയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ എയര്‍ കസ്റ്റംസിന് നിര്‍ദേശം നല്‍കിയത്.

Follow Us:
Download App:
  • android
  • ios