Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയിൽ വൻസ്വര്‍ണവേട്ട: രണ്ട് ദമ്പതിമാരടക്കം അഞ്ച് പേര്‍ പിടിയിൽ , പിടികൂടിയത് നാലേകാൽ കിലോ സ്വര്‍ണം

പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജ്ഞയും ഉൾപ്പെടുന്നു. 

Gold Smuggling in Nedumbassery
Author
First Published Sep 21, 2022, 7:21 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണ വേട്ട. അഞ്ച് യാത്രികരില്‍ നിന്നായി  നാലേകാല്‍ കിലോ സ്വര്‍ണം കസ്റ്റംസ് ഇന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് ദമ്പതിമാരും ഒരു മലേഷ്യൻ പൗരയായ ഇന്ത്യൻ വംശജ്ഞയും ഉൾപ്പെടുന്നു. 

ദുബായില്‍ നിന്നുള്ള  എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ ഷബ്ന ഷാഹുല്‍,  ക്വാലാലംപൂരില്‍ നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ എത്തിയ  തീര്‍ത്ഥ മലൈ തിരുപ്പിറന്തഗം, ഭാര്യ വെണ്ണില ചിന്നത്തമ്പി. ഈ ദമ്പതികളുടെ സുഹൃത്തും മലേഷ്യന്‍ പൗരയുമായ സരസ്വതി കൃഷ്ണസാമി എന്നിവരാണ് ഇന്ന് സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കസ്റ്റംസിൻ്റെ പിടിയിലായത്. അഞ്ച് പേരിൽ നിന്നുമായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപ മൂല്യം വരുമെന്ന്  കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ക്ഷണം നിരസിച്ച് ഗവർണർ, സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കില്ല

 


കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ എംഡിഎംഎ വേട്ട

കണ്ണൂര്‍: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. മാരക മയക്ക് മരുന്നായ എംഡിഎംഎയാണ് ഇന്ന് ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി എൻഎം ജാഫറിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ 600 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്
 

ഡോക്ടറുടെ വീട്ടിൽ ബാലവേല: ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരിയെ രക്ഷപ്പെടുത്തി ചൈൽഡ് ലൈൻ പ്രവര്‍ത്തകര്‍

തിരുവനന്തപുരം വെള്ളാണിക്കൽ പാറയിൽ വിദ്യാര്‍ത്ഥികൾക്ക് നേരെ സദാചാര ആക്രമണം 

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ വിദ്യാര്‍ത്ഥികൾക്കുനേരെ സദാചാര ആക്രമണം. ടൂറിസ്റ്റ് കേന്ദ്രത്തിൽ കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികളെ ക്രൂരമായി കന്പുകൊണ്ട് തല്ലിയത്. കേസെടുത്ത അന്ന് തന്നെ പ്രതി മനീഷിനെ പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഈ മാസം നാലിനായിരുന്നു സംഭവം. സുഹൃത്തിന്‍റെ വീട്ടിലെത്തിയ ശേഷം വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ എത്തിയതായിരുന്നു അരിയോട്ടുകോണം സ്വദേശികളായ നാലംഗ വിദ്യാര്‍ത്ഥി സംഘം. എന്തിന് ഇവിടെ എത്തിയെന്ന് ചോദിച്ച് ആക്രോശിച്ച വെള്ളാണിക്കൽ സ്വദേശിയായ മനീഷ് വിദ്യാര്‍ത്ഥികളെ പൊതിരെ തല്ലി. ഒരു വിദ്യാർത്ഥിയ്ക്കും മൂന്ന് വിദ്യാർത്ഥിനികൾക്കും ആക്രമണത്തിൽ പരിക്കേറ്റു

11 മുതൽ 19 വരെ പ്രായമുള്ളവരാണ് ആക്രമണത്തിന് ഇരയായത്. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചുമത്തിയത് നിസ്സാര വകുപ്പുകൾ. തടഞ്ഞുവച്ചതിനും അസഭ്യം പറഞ്ഞതിനും മര്‍ദ്ദിച്ചതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തതിൽ അന്നുതന്നെ മനീഷ് സ്റ്റേഷൻ ജാമ്യത്തിലിറങ്ങി.. 

Follow Us:
Download App:
  • android
  • ios