കൊച്ചിയിൽ ലഹരി വിതരണത്തിലെ പ്രധാനിയാണ് വൈപ്പിൻ ലിബിനെന്ന് എക്സൈസ്

കൊച്ചി : കൊച്ചിയിൽ ഗുണ്ടാ നേതാവും കൂട്ടാളിയും എക്സൈസിന്റെ പിടിയിൽ. ഞാറയ്ക്കൽ സ്വദേശി വൈപ്പിൻ ലിബിൻ, ക്രിസ്റ്റഫർ റൂഫസ് എന്നിവരാണ് പിടിയിലായത്. വൈപ്പിൻ പെരുമ്പള്ളിയിൽ ഒളിവിൽ കഴി‍ഞ്ഞിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് തോക്കും മൂന്ന് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം ചരസും കണ്ടെടുത്തു. കൊച്ചിയിൽ ലഹരി വിതരണത്തിലെ പ്രധാനിയാണ് വൈപ്പിൻ ലിബിനെന്ന് എക്സൈസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് വിവരം ഇന്ന് രാത്രിയിലാണ് പുറത്തുവിട്ടത്.

Read More : തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു, ആക്രമണം മദ്യ ലഹരിയിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്