ബാറില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍; രണ്ടുപേര്‍ക്ക് പരുക്ക്, നാല് പേര്‍ അറസ്റ്റില്‍
ഒരാഴ്ച മുമ്പ് ഗുണ്ടകള്‍ ബാര്‍ ആക്രമിച്ച് ജീവനക്കാരെ പരുക്കേല്‍പ്പിച്ചിരുന്നതായും പൊലീസ്.

ആലപ്പുഴ: ആലപ്പുഴയിലെ ബാറില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് പുന്നപ്ര ബൊണോസാ ബാറിലാണ് സംഭവം. പുന്നപ്ര സ്വദേശികളായ വിനീത്, വിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. ഏറ്റുമുട്ടലിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒരാഴ്ച മുമ്പ് ഗുണ്ടകള്‍ ബാര്‍ ആക്രമിച്ച് ജീവനക്കാരെ പരുക്കേല്‍പ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
കൊടുവള്ളി പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ ട്വിസ്റ്റ്
കോഴിക്കോട്: കൊടുവള്ളി പെട്രോള്‍ പമ്പിലെ മോഷണ കേസില്‍ ട്വിസ്റ്റ്. മോഷണം പോയ മാല മുക്കു പണ്ടമെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ അമ്മയാണ് ബാഗില്‍ നിന്ന് മാല മാറ്റിയതെന്നും ഇത് അറിയാതെയാണ് പരാതി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കൊടുവള്ളി വെണ്ണക്കാടുള്ള പെട്രോള്‍ പമ്പില്‍ മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍ നിന്ന് മാലയും 3000 രൂപയും മോഷ്ടിച്ചു. ജീവനക്കാരുടെ വിശ്രമ മുറിക്ക് സമീപത്തു നിന്ന് മാലയും പണവും മോഷ്ടിക്കുന്നത് സിസി ടിവിയില്‍ വ്യക്തമായിരുന്നു. ബൈക്കിലെത്തിയ സംഘത്തിലെ ഒരാള്‍ ആരും കാണാതെ ഉള്ളില്‍ കയറുന്നതും മോഷണ ശേഷം പുറത്തേക്ക് പോകുന്നതും സിസി ടിവിയില്‍ പതിഞ്ഞിരുന്നു.
ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും ചെയ്തു. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശികളായ നൗഫല്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് അറസ്റ്റിലായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ട്വിസ്റ്റ് പുറത്തറിയുന്നത്. മോഷ്ടിക്കപ്പട്ടത് മുക്കു പണ്ടം. പരാതിക്കാരിയുടെ അമ്മ ബാഗില്‍ നിന്ന് നേരത്തെ സ്വര്‍ണമാലയെടുത്തിരുന്നു. പകരമുണ്ടായിരുന്ന മാലയാണ് മോഷണം പോയതെന്നും മാല മാറിയ കാര്യം അറിയില്ലായിരുന്നുവെന്നും ഇതിനാലാണ് സ്വര്‍ണമാല മോഷണം പോയെന്ന് പരാതി നല്‍കിയതെന്നും യുവതി പൊലീസിനോട് പറഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ വിട്ടു.
കളഞ്ഞ് കിട്ടിയ കുക്കറുകള്‍ ഉടമയെ തിരികെ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍; 'മാതൃക'