മലപ്പുറം: ചങ്ങരംകുളത്തെ് ദളിത് കുടുംബത്തെ നിരന്തരമായി തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. ആയുധങ്ങളുമായി വീട്ടിലെത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതിന് രണ്ടുപേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.

അയല്‍വാസികളായ കൈതവളപ്പില്‍ ഷബീര്‍, സക്കീര്‍ എന്നിവരുടെ ഇത്തരത്തിലുള്ള ഭീഷണിക്കെതിരെയാണ് വൈക്കത്ത് വളപ്പില്‍ വേലായുധന്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഈ രണ്ടു പേര്‍ നിരന്തരമായി കുടുംബത്തിലുള്ളവരെയാകെ ഭീഷണിപ്പെടുത്തുകയും കേട്ടാല്‍ അറക്കുന്ന തെറിവിളിക്കുന്നതും പതിവാണെന്ന് മകളും പറഞ്ഞു. വേലായുധന്‍റെ പരാതിയില്‍ രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചങ്ങരംകുളം പൊലീസ് അറിയിച്ചു.