ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു. സംശയം തീ‍ക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയിൽ കുരുങ്ങുകയായിരുന്നു

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ (DGP Anil Kant IPS) പേരിൽ ഓണ്‍ ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നും ഹൈ ടെക് സംഘം (High tech fraud) തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യൻ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ ലൈൻ ലോട്ടറി (Online Lottery) അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.

സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.

സംശയം തീ‍ക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയിൽ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.

തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വട്സ് ആപ്പ് മുഖേനയും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത പുല‍ത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

YouTube video player


റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട താര്‍ ജീപ്പില്‍ നിന്ന് ഒപ്പിട്ട ചെക്ക് തട്ടിയെടുത്ത് പണം തട്ടി; 2 പേര്‍ അറസ്റ്റില്‍

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട താർ ജീപ്പിൽനിന്നും ഒപ്പിട്ട ട്രഷറി ചെക്ക് മോഷ്ടിച്ച് പണം തട്ടിയ സംഘം പിടിയിൽ. ഇരിക്കൂർ സ്വദേശി റംഷാദിന്‍റെ ജീപ്പിൽ നിന്നാണ് ചെക്ക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്.പയ്യന്നൂർ ട്രഷറിയിൽ നിന്ന് പണം വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികളെ പിടികൂടുന്നതിന് സഹായകമായി. കഴിഞ്ഞ മാസമാണ് റംഷാദ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ട്രഷറിയിൽ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെക്കും അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തി വണ്ടിയിലെത്തിയപ്പോഴാണ് ചെക്ക് കാണാനില്ലെന്ന് മനസ്സിലായത്. എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെക്കുമായി മട്ടന്നൂർ ട്രഷറിയിലെത്തി. എന്നാൽ നേരത്തെ തന്നെ പയ്യന്നൂ‍ർ ട്രഷറിയിൽ നിന്ന് ആരോ ചെക്ക് മാറിയിരുന്നു എന്നാണ് റംഷാദിന് മറുപടി കിട്ടിയത്. പിന്നാലെ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.