തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലിൽ സാമൂഹ്യ വിരുദ്ധർ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി  വിജിലയുടെ വീടിനാണ് ഒരു സംഘം അതിക്രമിച്ച് കയറി തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. 

മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമികള്‍ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് തീയിട്ടതെന്ന് വിജില പറയുന്നു. സംഭവത്തില്‍ വിജില നെയ്യാർഡാം പൊലീസിൽ  പരാതി നല്‍കി. ഇതിന് മുൻപും വിജിലയുടെ വീടാക്രമിക്കുകയും ഇവരുടെ വീടിന്റെ വാതിലുകൾ തകർക്കുകയും ചെയ്തിരുന്നു.  വിജിലയുടെ പരാതിയില്‍ നെയ്യാർഡാം പൊലീസ് കേസെടുത്തു.