ആയുധവുമായി എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. കൊലയാളിക്കായുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊല. തമ്പാനൂരിൽ (Thiruvananthapuram Thampanoor) ഹോട്ടലിൽ കയറി റിസപ്ഷനിസ്റ്റിനെ (Hotel Receptionist ) വെട്ടി കൊന്നു. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടി കൊലപ്പെടുത്തിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആയുധവുമായി ബെക്കിൽ എത്തിയ ആൾ അയ്യപ്പനെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നു. കൊലയാളിക്കായുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ദൃശ്യങ്ങളിൽ കൊലയാളിയുടെ മുഖം പതിഞ്ഞിട്ടുണ്ട്.

പട്ടാപ്പൽ നഗരമധ്യത്തിൽ കൊലപാതകം

തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപത്തെ സിറ്റി ടവറിൽ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പെട്ട നാഗർകോവിൽ സ്വദേശി അയ്യപ്പൻ. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്. അയ്യപ്പനെതിരെ തമിഴ്നാട്ടിൽ ഒരു കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം. കൊലപാതകിയും തമിഴ്നാട് സ്വദേശിയാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കൃത്യത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. തലസ്ഥാനത്തെ തുടർച്ചയായ ഗുണ്ടാ അക്രമങ്ങളിൽ പൊലീസും സർക്കാറും പ്രതിരോധത്തിലായിരിക്കെയാണ് പട്ടാപകലുള്ള കൊല