പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാർ കിടക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമായത്. കാറിന്റെ വലതുവശത്തെ ഡോറിൽ നിന്ന് രക്തം ഉണങ്ങിയ പാട് കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ: കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി മോഷ്ടിച്ച കാർ പൊലീസ് കണ്ടെടുത്തു. ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തു നിന്നാണ് കാർ കണ്ടെത്തിയത്. പ്രതിയായ മുഹമ്മദ് ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാർ കിടക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമായത്. കാറിന്റെ വലതുവശത്തെ ഡോറിൽ നിന്ന് രക്തം ഉണങ്ങിയ പാട് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മുടിയുടെ സാമ്പിൾ കാറിൽ നിന്ന് ഫോറൻസിക് വിഭാ​ഗം ശേഖരിച്ചു. 

Read Also: കോട്ടയത്ത് വീട്ടമ്മയെ കൊന്നത് യുവാവ് തന്നെ; കുടുക്കിയത് പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ...

ഇന്നലെയാണ് വീട്ടമ്മയായ ഷീബയെ താഴത്തങ്ങാടിയിലുള്ള സ്വന്തം വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാലി ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഷീബയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കാറുമായി പ്രതി പെട്രോള്‍ പമ്പിലെത്തിയതിന്റെ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. വീട്ടിൽ നിന്ന് 55 പവൻ സ്വർണം പ്രതി മോഷ്ടിച്ചിരുന്നു. 

ഇതിൽ 28 പവൻ സ്വർണം എറണാകുളം കുന്നുംപുറത്ത് പ്രതി ഒളിച്ച് താമസിച്ച വീട്ടിൽ നിന്ന് ഇന്ന് കണ്ടെത്തിയിരുന്നു. മുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. 

Read Also: വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നത് 23കാരന്‍; ക്രൂരകൃത്യം വീട്ടുകാരില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ച ശേഷം...