മുംബൈ: കുട്ടികളുടെ സ്കൂള്‍ ഫീസ് ആവശ്യപ്പെട്ടതിന് ഭാര്യയെ കൊന്ന് കെട്ടിത്തൂക്കി ഭര്‍ത്താവ് ഒളിവില്‍ പോയി. മുംബൈയിലാണ് സംഭവം. ഉന്നത് നഗര്‍ സ്വദേശിയായ പൂജ ഗ്വാഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കുന്നതിന് വേണ്ടി പൂജ ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം നല്‍കാതിരുന്ന ഭര്‍ത്താവ് പൂജയുമായി വഴക്കിട്ടു. വഴക്ക് മൂത്ത് ഒടുവില്‍ ഇയാള്‍ പൂജയെ കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കൊലപാതകം ആത്മഹത്യയായി തോന്നാനായി ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.