രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 18 സ്ത്രീകളുടെ കൊലപാതകത്തിന് പിന്നില്‍ ഇയാളെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. 

ഹൈദരാബാദ്: ഭാര്യ ഉപേക്ഷിച്ചുപോയതിന്റെ പ്രതികാരത്തില്‍ 18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരനായ സീരിയല്‍ കില്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കൊലപാതകം ഉള്‍പ്പെടെ 21 കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സിറ്റി ടാസ്‌ക് ഫോഴ്‌സും രച്ചകൊണ്ട പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 18 സ്ത്രീകളുടെ കൊലപാതകത്തിന് പിന്നില്‍ ഇയാളെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

21ാം വയസ്സിലാണ് ഇയാള്‍ വിവാഹിതനാകുന്നത്. ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയാണ് ഇയാള്‍ സ്ത്രീകളോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങിയത്. 2003ലാണ് ഇയാള്‍ കൊലപാതകം തുടങ്ങുന്നത്. തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് പണം നല്‍കി വശത്താക്കിയതിന് ശേഷം ഒപ്പം മദ്യപിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു ഇവരുടെ രീതി.

കൊലപാതകത്തിന് ശേഷം ഇരകളുടെ കൈയിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നതും പതിവാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റോണ്‍ കട്ടറായിട്ടാണ് ഇയാള്‍ ജോലി ചെയ്യുന്നത്.