ഇടുക്കി: നരിയമ്പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. നരിയമ്പാറ സ്വദേശി മനു മനോജാണ് മരിച്ചത്. തൊടുപുഴയിൽ ജില്ല ജയിലിലെ കുളിമുറിയിലാണ് മനു മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന നരിയംപാറയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പീഡനത്തിനിരയായ പെൺകുട്ടി കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 

നരിയമ്പാറയിൽ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽ പോയ പ്രതി, പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെയാണ് പൊലീസിൽ കീഴടങ്ങിയത്. 

പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇടുക്കിയിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി