Asianet News MalayalamAsianet News Malayalam

മനുഷ്യാവകാശകമ്മീഷൻ അംഗങ്ങൾ ചമഞ്ഞ് തട്ടിപ്പ്; ദമ്പതികള്‍ റിമാന്‍ഡില്‍

പഴയന്നൂരില്‍ മനുഷ്യാവകാശകമ്മീഷൻ അംഗങ്ങൾ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ദന്പതികളെ റിമാന്‍ഡ് ചെയ്തു. 

Impersonated as human right commission member couples remanded
Author
Kerala, First Published Apr 5, 2020, 1:23 AM IST

തൃശൂര്‍: പഴയന്നൂരില്‍ മനുഷ്യാവകാശകമ്മീഷൻ അംഗങ്ങൾ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ദന്പതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായതോടെ ഇവർക്കെതിരെ പരാതിയുമായി കൂടുതൽപേർ രംഗത്തെത്തി. പട്ടാമ്പി സ്വദേശി മുസ്തഫ,ഭാര്യ നസീമ എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് പിടികൂടിയത്. ജീപ്പിനുമുന്നില്‍ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് എന്ന് ബോര്‍ഡ് വെച്ചാണ് ഇരുവരും തട്ടിപ്പിന് ഇറങ്ങിയിരുന്നത്. പഴയന്നൂരിലെ റംല സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് രണ് ചാക്ക് അരി, 25 കിലോ മൈദ, 25 കിലോ പഞ്ചസാര എന്നിവ വാങ്ങിയ ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

സമാനമായ പല തട്ടിപ്പുകളും ഇരുവരും ചേര്‍ന്ന് നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.മുള്ളൂര്‍കരയിലെ നിരവധി കടകളില്‍ നിന്ന് പലച്ചരക്കുസാധനങ്ങള്‍ വാങ്ങി പണം കൊടുക്കാതെ മുങ്ങിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. ഇരുവര്‍ക്കും മറ്റ് ജോലികളൊന്നുമില്ല. ഇങ്ങനെ തട്ടിപ്പ് നടത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്.ദമ്പതികള്‍ അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതികളുമായി എത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios