തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ മാങ്കുഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ രക്തം കണ്ടതിനെ തുടന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ടെക്സ്റൈൽസിലെ ജോലിക്കാരിയായ വിജിയെ രാവിലെ മുതൽ കാണ്മാനില്ല. ഇവരുടെ ഭർത്താവ് അഞ്ച് വർഷം മുമ്പ് ഉപേക്ഷിച്ച് പോയതാണെന്നാണ് നാട്ടുകാർ പറയുന്നത്. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
updating ...