ജോഗുലമ്പ ഗഡ്വാള്‍: ജാതിയില്ലാത്ത അവരുടെ പ്രണയത്തിനെ മരണത്തിന് പോലും വേര്‍പെടുത്താനായില്ല. ജാതിയുടെ പേരില്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയാതിരുന്ന കമിതാക്കള്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്ത് ജാതി വ്യവസ്ഥയെ തോല്‍പ്പിച്ചു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് പ്രണയത്തിനായി ജീവന്‍ ത്യജിച്ചത്.

തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ റെയില്‍വെ പാളത്തില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബോയ വിഭാഗത്തില്‍പ്പെട്ട ലോകേഷും ദളിത് വിഭാഗത്തില്‍പ്പെട്ട കസ്തൂരിയും തമ്മിലുള്ള വിവാഹം ഇരുവരുടെയും വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ട്രെയിനിന് മുമ്പില്‍ നിന്നുകൊണ്ടാകാം ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് മൃതദേഹം പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു.