ചണ്ഡീഗഡ്: പഞ്ചാബിലെ മോഗാ ടൗണിന് സമീപം മാധ്യമപ്രവര്‍ത്തകനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ മറ്റൊരു മാധ്യമപ്രവർത്തകന് പരിക്കേറ്റു. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ ജോബൻപ്രീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ജോബൻപ്രീത് സിംഗ്, പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഗുർചെത് സിംഗും ചണ്ഡിഗഡിലേക്കുള്ള യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടത്. വെടിയേറ്റ ജോബൻപ്രീത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വെടിവെപ്പില്‍ പരിക്കേറ്റ ഗുര്‍ചെത്തിനെ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ അജ്ഞാതനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.