ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. 

ഉത്തർപ്രദേശ്: യുപിയിലെ സഹറാൻപൂരിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു. ദൈനിക് ജാഗരൺ പത്രത്തിന്‍റെ ലേഖകനായ ആശിഷ് ജൻവാനിയും സഹോദരൻ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്‍റെ ആറ് മാസം ഗർഭിണിയായ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.

Scroll to load tweet…

യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്. മദ്യമാഫിയയിൽ നിന്ന് ഭീഷണി നേരിടുന്ന പത്രപ്രവർത്തകനായിരുന്നു ആശിഷ്. 

ആശിഷിന്‍റെ അയൽവാസിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹറാൻപൂർ പൊലീസ് പറയുന്നത്.

Scroll to load tweet…