കണ്ണൂർ: മുഴക്കുന്നിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്നാണ് മരണത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് പൊലീസിന്‍റെ സ്ഥിരീകരണം. 

കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ വായിക്കാം സൈഡ് ബിസിനസ് ഇനി വേണ്ട, സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾക്കെതിരെ വിജിലൻസ്

കഴിഞ്ഞ ദിവസമാണ് പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ ഉത്തരത്തിൽ തൂങ്ങിയ നിലയിലും ഭാര്യയെ താഴെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മദ്യപാനിയായ മോഹനൻ ഭാര്യ ജ്യോതിയെ മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവായിരുന്നെന്ന് ബന്ധുക്കൾ നേരത്തെ മൊഴി നൽകിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസ് കേസന്വേഷണം തുടരുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ വായിക്കാം 

ഓട്ടോ ഡ്രൈവർക്കെതിരെ വധശ്രമക്കേസ്: ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കണ്ടെത്തി, മൊഴിയെടുത്തു

കുളത്തൂപ്പുഴ വെടിയുണ്ട: സൂചനകള്‍ ലഭിച്ചെന്ന് ഡിജിപി, കേരള പൊലീസിന്റെ ഭീകര വിരുദ്ധ സേന അന്വേഷിക്കും