കണ്ണൂരിൽ: മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകനെ പൊലീസ് പിടികൂടി. കണ്ണൂരിലാണ് സംഭവം. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീം ഇന്നലെ രാത്രിയാണ് പൊലീസിന്റെ പിടിയിലായത്

ഇയാളുടെ പക്കൽ നിന്ന് വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ്  പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പോലീസ്.