വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെന്‍റർ നടത്തുന്ന നിസാറാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.
കല്‍പ്പറ്റ: വയനാട്ടില്‍ കരാട്ടെ അധ്യാപകനെ പോക്സോ കേസിൽ (Pocso Case) അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെന്‍റർ നടത്തുന്ന നിസാറാണ് അറസ്റ്റിലായത്. കരാട്ടെ പരിശീലനത്തിന് വന്ന വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്താനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ കമ്പളക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രതി നിസാർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ന് മലപ്പുറത്തും പോക്സോ കേസില്‍ ഒരു അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. മമ്പാട് സ്വദേശി അബ്ദുൽ സലാം (57) ആണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ വിരമറിയിച്ചതിനെ തുടര്‍ന്നാണ് നിലമ്പൂർ പൊലീസ് അബ്ദുല്‍ സലാമിനെ പിടികൂടിയത്. പ്രതി പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ കുട്ടികൾക്കെതിരെ അധ്യാപകന്‍ അതിക്രമം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
Read More: ഹൈദരാബാദ് വീണ്ടും ബലാത്സംഗം; ടാക്സി ഡ്രൈവറും സഹായിയും അറസ്റ്റില്‍
