ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത്  എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പിൽ കറങ്ങിയെന്ന് ജില്ലാ പൊലീസ് മേധാവിക്ക് വാട്ട്സ് ആപ്പിൽ പരാതി ലഭിക്കുകയായിരുന്നു.

കണ്ണൂര്‍: പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ കണ്ണൂർ കരികോട്ടക്കരി സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സസ്പെൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ സിആർ സിനുവിനെയാണ് സസ്‌പെന്‍‌ഡ് ചെയ്തത്. ഡ്രൈവർ ഷബീറിനെ കണ്ണൂർ എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

ഇരിട്ടിക്കടുത്തുള്ള യുവതിയുമൊത്ത് എറണാകുളം സ്വദേശിയായ സിഐ പൊലീസ് ജീപ്പിൽ കറങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതി ഡിസിആർബി ഡിവൈഎസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് അന്വേഷണ വിധേയമായി സിഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുുന്നുന്നു. എന്നാൽ എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്‌തെന്നായിരുന്നു സിഐയുടെ വിശദീകരണം. കണ്ണൂർ അഡിഷണൽ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടർ അന്വേഷണം നടത്തുന്നത് .