കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിലേക്ക് പോകുവാനെത്തിയപ്പോഴാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇയാളെ പിടികൂടിയത്.