പാമ്പാടുംപാറ: ഇടുക്കി പാമ്പാടുംപാറയിൽ 25 ലിറ്റർ ചാരായവും,350 ലിറ്റർ കോടയും കണ്ടെത്തി. വാറ്റുചാരായം ബാരലുകളിലാക്കി മണ്ണിൽ കുഴിച്ചിട്ട് മുകളിൽ ചേമ്പ് നട്ട് ഒളിപ്പിച്ചിരിക്കുകയായിരുന്നു.

പാമ്പാടുംപാറ മന്നാകുടി സ്വദേശി ഹൈദ്രോസിന്റെ വീട്ടിൽ നിന്നാണ് വാറ്റുചാരായം കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് റെയ്ഡ്. ബാരലുകളിലാക്കി കോട മണ്ണിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു.തിരിച്ചറിയാതിരിക്കാനായി മുകളിൽ ചേമ്പും നട്ടു. പിടികൂടിയ ചാരായവും കോടയും എക്സൈസ് ഒഴുക്കിക്കളഞ്ഞു

എക്സൈസ് സംഘം വരുന്നത് കണ്ട് ഹൈദ്രോസ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് വ്യക്തമാക്കി.