Asianet News MalayalamAsianet News Malayalam

ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിന്‍റെ നെറ്റിയില്‍ ബൈക്ക് ചാവിവച്ച് കുത്തി പരിക്കേല്‍പ്പിച്ച് പൊലീസ്

ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരില്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഘം തടഞ്ഞു. 

Key Allegedly Stabbed Into Uttarakhand Mans Forehead Allegedly For Not Wearing Helmet
Author
Dehradun, First Published Jul 28, 2020, 11:26 AM IST

ഡറാഡൂണ്‍: ബൈക്കൊടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കുറ്റത്തിന് യുവാവിനോട് പൊലീസിന്‍റെ ക്രൂരത. ഉത്തരാഖണ്ഡിലാണ് സംഭവം. യുവാവിനെ പിടികൂടിയ പൊലീസ് സംഖം യുവാവിന്‍റെ നെറ്റിയില്‍ അയാളുടെ പിടിച്ചെടുത്ത ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചു.

ഉത്തരാഖണ്ഡ് ഉദ്ദംസിംഗ് നഗര്‍ ജില്ലയിലെ രുദ്രപൂരില്‍ ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിനെ പൊലീസ് പട്രോള്‍ സംഖം തടഞ്ഞു. മൂന്ന് പൊലീസുകാരാണ് സംഖത്തില്‍ ഉണ്ടായിരുന്നത്. ബൈക്കോടിച്ച യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

പൊലീസുകാര്‍ യുവാവിനെ കൈകാണിച്ച് നിര്‍ത്തി ബൈക്കിന്‍റെ ചാവി കൈക്കലാക്കി. ഇതിനെ തുടര്‍ന്ന് യുവാക്കളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കം അരങ്ങേറി. ഇതേ തുടര്‍ന്നാണ് ബൈക്കിന്‍റെ ചാവി ഉപയോഗിച്ച് ഒരു പൊലീസുകാരന്‍ യുവാവിന്‍റെ നെറ്റിയില്‍ കുത്തിയത്.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്‍റെ ചിത്രങ്ങള്‍ എടുക്കുകയും ഇത് പിന്നീട് വൈറലാകുകയും ചെയ്തു. പിന്നീട് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം അരങ്ങേറിയത്. രാത്രിയില്‍ ബൈക്കില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ അത് നിറയ്ക്കാന്‍ പുറത്തിറങ്ങിയതാണെന്നും. പെട്ടെന്ന് ഇറങ്ങിയതിനാല്‍ ഹെല്‍മെറ്റ് ധരിക്കാന്‍ വിട്ടുപോയി എന്നുമാണ് യുവാവ് നല്‍കിയ മൊഴി.

സംഭവം വിവാദമായതോടെ പ്രദേശത്ത് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഖര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കുപറ്റി. പ്രദേശത്തെ എംഎല്‍എ രാജ്കുമാര്‍ തുക്രാല്‍ വിശദമായ അന്വേഷണം നടക്കും എന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം തീര്‍ന്നത്.

അതേ സമയം സംഭവത്തിന്‍റെ അന്വേഷണ ഭാഗമായി ഡ്യൂട്ടിയിലുണ്ടായ മൂന്ന് പൊലീസുകാരെ സസ്പെന്‍റ് ചെയ്തത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios