സികാര്‍: യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ തീപ്പെട്ടി ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. രാജസ്ഥാനിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘമാണ് യുവാക്കളോട് കൊടുംക്രൂരത കാട്ടിയത്. മേയ് 17 ന് ഒരു വിവാഹത്തില്‍ പങ്കെടുത്തിന് ശേഷം തിരികെ വരുമ്പോളാണ് കര്‍മവീരിനും അവിനാഷിനും പ്രതികളുടെ ക്രൂരതക്ക് ഇരയാകേണ്ടി വന്നത്. ഇരുവരും കസിന്‍സാണ്.

ഇരുവരെയും കാറില്‍ കയറ്റി പ്രതികള്‍ മര്‍ദ്ദിച്ചു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരെയും നഗ്നരാക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് തീപ്പെട്ടി ഉപയോഗിച്ച് ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളില്‍ തീകൊളുത്തുകയായിരുന്നു. കര്‍മവീരിന്‍റെയും അവിനാഷിന്‍റെയും പക്കല്‍ നിന്ന് 3,800 രൂപ കൈക്കലാക്കിയ ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ക്കായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.