സംഭവത്തെക്കുറിച്ച് മജീദിന്‍റെ ഭാര്യ ഇന്ന് താമരശേരി ഡിവൈഎസ്പിക്കും പരാതി നൽകുന്നുണ്ട്. കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. 

കൊടുവള്ളി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊടി സുനി തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി കാട്ടി കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിൽ സ്വർണ വ്യാപാരിയുമായ കോയിശേരി മജീദ് ഇന്ന് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകും. 

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തെക്കുറിച്ച് മജീദിന്‍റെ ഭാര്യ ഇന്ന് താമരശേരി ഡിവൈഎസ്പിക്കും പരാതി നൽകുന്നുണ്ട്. കഴിഞ്ഞ മാസം 23നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഖത്തറിൽ തന്‍റെ ഏജന്റ് കൊണ്ടുവരുന്ന സ്വർണം രേഖകളില്ലാതെ വാങ്ങണമെന്ന സുനിയുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു. 

സെൻട്രൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി മജീദ് പറഞ്ഞു. ഉടൻ നാട്ടിലെത്തുമെന്നും സംഭവത്തെക്കുറിച്ച് ഡിജിപിക്ക് നേരിട്ട് പരാതി നൽകുമെന്നും മജീദ് അറിയിച്ചു.