കൊല്ലം കടയ്ക്കൽ ആനപ്പാറയിൽ 58 കാരനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്.

കൊല്ലം: കൊല്ലം കടയ്ക്കൽ ആനപ്പാറയിൽ 58 കാരനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. ശശിയുടെ സുഹൃത്തായ രാജുവാണ് പ്രതി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ ഉണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് കടന്നു. ശശിയെ രാജു തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ശശിയെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. പ്രതി രാജു ഒളിവിലാണ്. ഇയാൾക്കായി കടയ്ക്കൽ പൊലീസ് അന്വേഷണം തുടരുകയാണ്.

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് മധ്യവയ്കനെ തലയ്ക്കടിച്ച് കൊന്നു | Kollam |