കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുൾ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാൽ മരിച്ച ശേഷം അബ്ദുൾ ആത്മഹത്യക്ക് ശ്രമിച്ചു. കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം.