Asianet News MalayalamAsianet News Malayalam

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച് ജീപ്പ് തല്ലിത്തകര്‍ത്ത കേസിലെ പ്രതി പിടിയിൽ 

കഴിഞ്ഞ ദിവസം വൈകിട്ട് നിസാറുദ്ദീൻ കാര്യറ ജങ്ഷനിൽ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയും കട അക്രമിക്കുകയും ചെയ്തു. 

kollam punalur police attacked case accused arrested
Author
First Published Dec 8, 2022, 9:19 PM IST

കൊല്ലം : പുനലൂരിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വിളക്കുടി സ്വദേശി നിസാറുദ്ദീനെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നിസാറുദ്ദീൻ കാര്യറ ജങ്ഷനിൽ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയും കട അക്രമിക്കുകയും ചെയ്തു. 

തുടര്‍ന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ പുനലൂർ സ്റ്റേഷനിൽ നിന്നും പൊലീസ് എത്തി. പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇയാൾ പൊലീസികാരെ അക്രമിക്കുകയും പൊലീസ് ജീപ്പ് അടിച്ചു തകർക്കുകയും ചെയ്തു. മര്‍ദനത്തിൽ കണ് ട്രോൾ റൂം എസ് ഐ സുരേഷ്കുമാർ സിപിഒമാരായ വിവേക്, ഗിരീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. 

പുനലൂര്‍ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ നിസാറുദ്ദീനെതിരെ നേരത്തെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കാര്യറ ഭാഗത്ത് ഗുണ്ടാ പിരിവ് നടത്താൻ പ്രതി ശ്രമിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാട്ടുകാരെ കയ്യേറ്റം ചെയ്യുന്നതിലേക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.  
 

Follow Us:
Download App:
  • android
  • ios