പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പൊലീസ്. 

കൊല്ലം: ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റില്‍. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

സിറാജിന്റെ സുഹൃത്തുക്കളുടെ കാര്‍, ഇഷാഖും അന്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുയര്‍ന്നത്. പിന്നാലെ പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായി അക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അക്രമത്തില്‍ മാരകമായി പരുക്കേറ്റ അന്‍ഷാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇരവിപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ജോസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സക്കീര്‍ ഹുസൈന്‍, ഉണ്ണിക്കൃഷ്ണന്‍, എ.എസ്.ഐ നൗഷാദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


കടയിലെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; അറസ്റ്റ്

കൊച്ചി: എറണാകുളം കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോന്‍ എന്ന ലുജോയെ പൊലീസ് പിടികൂടി. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ ഒമ്പതു വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയില്‍ വച്ച് ആഗസ്റ്റ് പത്താം തീയതിയാണ് സംഭവം നടന്നത്. കടയില്‍ കിഴങ്ങ് വാങ്ങാനെത്തിയ സമയത്താണ് പീഡനം നടന്നത്. കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം കാലടി പൊലീസ് കേസെടുത്തു. പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കുഞ്ഞുമോനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എംവിഡിക്ക് വേണം ഡ്രോൺ എഐ ക്യാമറകൾ; ചെലവ് 400 കോടി, നിയമലംഘകരെ വിടാതെ പിടികൂടും

YouTube video player