Asianet News MalayalamAsianet News Malayalam

പോലീസിന്റെ പരിശോധനയ്ക്കിടെ അപകട മരണം; നാട്ടുകാരുടെ പ്രതിഷേധം

രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയിൽ ചന്ദനത്തോപ്പിന് സമീപമായിരുന്നു.അപകടം. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്.

kollam vehicle accident protest by locals
Author
Kollam, First Published Jan 16, 2021, 12:33 AM IST

കൊല്ലം: ചന്ദനത്തോപ്പിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകട മരണം നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവച്ചു. പോലീസിനെക്കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു എന്നാരോപിച്ച് പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. അതേ സമയം പൊലീസ് വീഴ്ച തെളിയിക്കുന്ന യാതൊന്നും അപകടത്തിന്‍റെ സി.സി.ടി.വി.ദൃശ്യങ്ങളിൽ ഇല്ല.

രാവിലെ പത്ത് മണിയോടെ കൊല്ലം കൊട്ടാരക്കര ദേശീയ പാതയിൽ ചന്ദനത്തോപ്പിന് സമീപമായിരുന്നു.അപകടം. കുണ്ടറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരവിപുരം ചകിരിക്കട സ്വദേശി സലീമാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്.സലീം സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറിൽ ലോറി തട്ടി നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് കയറുകയായിരുന്നു. അപകട നടന്ന സ്ഥലത്തിന് കുറച്ചടുത്തായി പൊലീസ് വാഹനം നിർത്തിയിട്ടിരിപ്പുണ്ടായിരുന്നു. 

വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ഇവിടെ പൊലീസ് വാഹനം ഉണ്ടായിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.പൊലീസിനെ കണ്ട ബൈക്ക് യാത്രികൻ തന്‍റെ വാഹനം വെട്ടി തിരിച്ചതാണ് അപകട കാരണമെന്ന് ആരോപിച്ച് നാട്ടുകാർ തടിച്ച് കൂടിയത് നേരിയ സംഘർഷത്തിനിടയാക്കി.

നാട്ടുകാർ സംഘടിച്ച് പൊലീസ് വാഹനം തടഞ്ഞിട്ടു തുടർന്ന് കുണ്ടറ ഇൻസ്പെക്ടർ ജയകൃഷ്ണൻ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഇവർ വഴങ്ങിയില്ല പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. അഡീഷണൽ എസ്.പി മധുസൂദനൻ
സംഭവസ്ഥലത്ത് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.

പൊലീസിന്‍റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരിശോധിക്കാമെന്ന ഉറപ്പിൻ മേൽ നാട്ടുകാർ പൊലീസ് വാഹനം വിട്ട് നൽകി. അപകടത്തിന്‍റെ സി.സി.ടി.വി.ദൃശ്യങ്ങൾ പിന്നാലെ പുറത്ത് വന്നു.പൊലീസിനെതിരായ ആരോപണങ്ങൾ സാധുകരിക്കും വിധം യാതൊന്നും ദൃശ്യങ്ങളിൽ ഇല്ല.
മരിച്ച സലീമിന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് വാഹനം തടഞ്ഞിട്ടതിനും, പോലീസിന്‍റെ ജോലി തടസപ്പെടുത്തിയതിനുമെതിരെ നാട്ടുകാർക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം.

Follow Us:
Download App:
  • android
  • ios