പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും ജോളിയെ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു റോയ് വധക്കേസില്‍ ജോളിയുടെ രണ്ട് മക്കളുടെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

വൈകുന്നേരം നാല് മണിയോടെ ജോളിയെ താമരശേരി കോടതിയില്‍ ഹാജരാക്കും. പുലിക്കയത്തെ ഷാജുവിന്‍റെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലും ജോളിയെ എത്തിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 

അതേസമയം, റോയ് വധക്കേസില്‍ ജോളിയുടെ രണ്ട് മക്കളുടെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്ട്രേറ്റാണ് മൊഴിയെടുക്കുക. സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും.