കോഴിക്കോട്: കൂടത്തായിയില്‍ സമാനതകളില്ലാത്ത കൊലപാതക പരമ്പരയുടെ ഒളിഞ്ഞിരുന്ന രഹസ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നതിലേക്ക് നയിച്ചത് കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോ നല്‍കിയ പരാതിയായിയിരുന്നു. എന്നാല്‍ അമേരിക്കയിൽ ആയതുകൊണ്ട് മാത്രമാണ് റോജോ  രക്ഷപ്പെട്ടത്. 

നേരത്തെ അന്നമ്മയുടെയും ടോം തോമസിന്‍റെയും റോയിയുടെയും മരണത്തില്‍ സംശയം പ്രകടിപ്പിച്ച അന്നമ്മയുടെ സഹോദരന്‍ മാത്യുവും കൊല്ലപ്പെടുകയാണ് ഉണ്ടായത്. മൂന്ന് പേരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു എന്നതുകൊണ്ട് മാത്രം മറ്റൊരു വീട്ടിലുള്ള മാത്യു കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.  

ജോളി മുൻ ഭർത്താവിന്‍റെ സഹോദരിയെയും കൊല്ലാൻ ശ്രമിച്ചു, രണ്ടാം ഭർത്താവ് ഷാജുവും കസ്റ്റഡിയിൽ...

ഭാര്യ വീട്ടില്‍ പോയതിനാല്‍ തനിച്ചായിരുന്നു മാത്യു. വൈകിട്ട് 3.30ന് വീട്ടില്‍ തളര്‍ന്ന് വീണു. ആ സമയത്ത് അടുത്ത വീട്ടില്‍ താമസിക്കുന്ന ജോളിയാണ് അയല്‍വാസികളെ വിവരമറിയിക്കുന്നത്ത. വായില്‍ നുരയും പതയുമായി നിലത്ത് കിടക്കുകയായിരുന്നു മാത്യു. ആശുപത്രിയിലെത്തിക്കും മുമ്പ് മരിക്കുകയും ചെയ്തു.

അതേസമയം അമേരിക്കയിലുള്ള റോജോയുടെ പരാതി പിന്‍വലിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ കുറ്റാരോപിതയായ ജോളി നടത്തിയിരുന്നു. റോയിയുടെ ഭാര്യയാണ് ജോളി. അതേസമയം റോയിയുടെ മരണശേഷം ജോളി ടോം തോമസിന്‍റെ അനിയന്‍ സക്കറിയയുടെ മകന്‍ ഷാജുവിനെ വിവാഹം ചെയ്തു. ഷാജുവിന്‍റെ  മകള്‍ അല്‍ഫൈനെയും ഭാര്യ ഫിലിയെയും 2014ലും 2016ലുമായി കൊലപ്പെടുത്തിയിരുന്നു. ഇതോടെ സംശയം ഷാജുവിലേക്കും നീളുകയാണ്.

കൂടത്തായി - പിണറായി ദുരൂഹമരണങ്ങൾ; അസാധാരണ സമാനതകള്‍, പിന്നില്‍ ഉറ്റബന്ധുക്കള്‍...

ബന്ധുക്കളില്‍ ചിലര്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നല‍്കുന്ന വിവരം. കുറ്റസമ്മതം ലഭിച്ചതോടെ ഉടന്‍ അറസ്റ്റുണ്ടായേക്കും. ആറുപേരുടെയും മരണം പിണറായി കോലപാതകത്തിന് സമാനമെന്നാണ് പോലീസ് നല‍്കുന്ന വിവരം.  ടോം തോമസിന്‍റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. 

ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. അന്വേഷണ തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനനത്തില്‍ കടുതല്‍ അന്വേഷണം നടത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്തു. 

14 വർഷങ്ങൾ കൊണ്ട് 6 കൊലപാതകങ്ങൾ, സംശയമുന ജോളിയ്ക്ക് നേരെ നീണ്ടതെങ്ങനെ?...

രണ്ടാമത് നടന്ന ചോദ്യം ചെയ്യലില്‍ കുടുമ്പത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ന‍ല്‍കിയതിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്ന് മോഴി ലഭിച്ചിട്ടുണ്ട്. ‍ മരണകാരണം സയ്നെ‍ഡടക്കമുള്ള വിഷവസ്തുക്കളാണെന്ന് നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത് സ്ഥിരീകരിക്കുന്ന മോഴി ലഭിച്ചുവെന്നാണ് സൂചന. സയ്നെയ്ഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആരോക്കെയാണ് കുറ്റസമ്മതം നടത്തിയതെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 

അതേസമയം ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ടോം തോമസിന്‍റെ കുടുംബത്തിലെ ചിലരുടെ നിര്‍ദേശപ്രകാരം വ്യാജ വില്‍പത്രമുണ്ടാക്കിയെന്നാണ് ഇവര്‍ നല്‍കിയ മോഴി. കുറ്റസമ്മതമുള്ള സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന കഴിയുംവരെ കാത്തിരിക്കേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമോപദേശം. അങ്ങനെയെങ്കില്‍ ഉടന്‍ അറസ്റ്റുണ്ടാകും.