കോഴിക്കോട്: കൂടത്തായിയില്‍ സമാന രീതിയില്‍ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. മരിച്ച ആറുപേരുടെയും ബന്ധുക്കളായ ചിലര്‍ കുറ്റസമ്മതം നടത്തിയതായാണ് പോലീസ് നല‍്കുന്ന വിവരം. കുറ്റസമ്മതം ലഭിച്ചതോടെ ഉടന്‍ അറസ്റ്റുണ്ടായേക്കും. ആറുപേരുടെയും മരണം പിണറായി കോലപാതകത്തിന് സമാനമെന്നാണ് പോലീസ് നല‍്കുന്ന വിവരം. 

ടോം തോമസിന്‍റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. അന്വേഷണ തുടക്കത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും കുടുംബവുമായി അടുത്തിടപഴകുന്ന ആളുകളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനനത്തില്‍ കടുതല്‍ അന്വേഷണം നടത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്തു. 

Read More- കൂടത്തായി കൂട്ടമരണം: ദുരൂഹ സാന്നിധ്യമായി ഒരാള്‍, അന്വേഷണം ആറിടത്തും ഉണ്ടായിരുന്ന യുവതിയിലേക്കെന്ന് സൂചന

രണ്ടാമതു നടന്ന ചോദ്യം ചെയ്യലില്‍ കുടുമബത്തിലുള്ള ചിലര്‍ കുറ്റസമ്മതം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഭക്ഷണത്തില്‍ വിഷം കലര‍്ത്തി ന‍ല്‍കിയതിനെ തുടര‍്ന്നാണ് മരണമുണ്ടായതെന്ന് മോഴി ലഭിച്ചിട്ടുണ്ട്. ‍ മരണകാരണം സയ്നെ‍ഡടക്കമുള്ള വിഷവസ്തുക്കളാണെന്ന് നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇത് സ്ഥിരീകരിക്കുന്ന മോഴി ലഭിച്ചുവെന്നാണ് സൂചന. സയ്നെയ്ഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥര് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആരോക്കെയാണ് കുറ്റസമ്മതം നടത്തിയതെന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. 

അതെസമയം ഒന്നിലധികമാളുകള്‍ കുറ്റകൃത്യത്തിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. വ്യാജ വില്‍പത്രമുണ്ടാക്കിയ ആളുകളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരും കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. ടോം തോമസിന്‍റെ കുടുംബത്തിലെ ചിലരുടെ നിര്‍ദേശപ്രകാരം വ്യാജ വില്‍പത്രമുണ്ടാക്കിയെന്നാണ് ഇവര്‍ നല്‍കിയ മോഴി. കുറ്റസമ്മതമുള്ള സാഹചര്യത്തില്‍ ഫോറന്‍സിക് പരിശോധന കഴിയുംവരെ കാത്തിരിക്കേണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിയമോപദേശം. അങ്ങനെയെങ്കില്‍ ഉടന്‍ അറസ്റ്റുണ്ടാകും.