Asianet News MalayalamAsianet News Malayalam

സ്കൂളിൽ അക്രമികളുടെ അഴിഞ്ഞാട്ടം, പാത്രങ്ങൾ വലിച്ചെറിഞ്ഞു, ഓഫീസ് കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു

ഇന്നലെ അർദ്ധരാത്രിയിലാണ് അക്രമി സംഘം സ്കൂളിൽ കയറിയതെന്നാണ് സംശയം. രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. 

laptop stolen from adoor government school
Author
First Published Feb 2, 2023, 3:26 PM IST

പത്തനംതിട്ട : അടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയിലാണ് അക്രമി സംഘം സ്കൂളിൽ കയറിയതെന്നാണ് സംശയം. രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്കൂളിലെ പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഭക്ഷണം പാകം ചെയ്യുകയും പാത്രങ്ങൾ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. സ്കൂൾ അധികൃതരുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുമ്പും പലതവണ സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികളും രക്ഷിതാക്കളും പറഞ്ഞു. 

 

 

 

 

Follow Us:
Download App:
  • android
  • ios