Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്: മുഖ്യകണ്ണിയായ അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കേസിലെ മുഖ്യ കണ്ണി അഭിഭാഷകനായ ബിജുമോഹനെതിരെ ഡിആർഐ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇതിനിടെ ബിജു മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

look out notice against advocate on Gold seized
Author
Thiruvananthapuram, First Published May 18, 2019, 9:59 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്തു കേസിലെ മുഖ്യ കണ്ണി അഭിഭാഷകനായ ബിജുമോഹനെതിരെ ഡിആർഐ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇതിനിടെ ബിജു മുൻ കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കടത്തു കേസിലെ മുഖ്യ സൂത്രധാരൻ ബിജുമോഹനെ പിടികൂടാൻ ഡിആർഐക്ക് കഴിഞ്ഞിട്ടില്ല.ബിജു വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാതിനാലാണ് ലുക്ക് നോട്ടീസിറക്കിയത്. ബിജുവിന്‍റെ സഹായിയായ വിഷ്ണുവിനുവേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകളെ മറയാക്കിയായിരുന്നു സ്വർണ കടത്ത് നടത്തിയിരുന്നതെന്നാണ് ഡിആർഐയുടെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. 

25 കിലോ സ്വർണം കടത്തുന്നനിടെ പിടിയിലായ സെറീനയാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത്. വിമാനത്തിൽ നിന്നുമിറങ്ങിയാൽ സ്വർണ മടങ്ങിയ ഹാൻ ബാഗ് ഒപ്പമുള്ള കള്ളകടത്ത് സംഘത്തിലുള്ളവർക്ക് നൽകുമായിരുന്നു. ഈ ബാഗ് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഉപേക്ഷിക്കും. ഇവിടെ നിന്നും വിമാനത്താവളത്തിലെ ചില ജീവനക്കാരാണ് സ്വർണം പുറത്തെത്തിച്ചിരുന്നത്. വിമാനമിറങ്ങി കസ്റ്റംസ് പരിശോധിക്കായിവരുന്നതിനിടെ ബാഗ് സ്വർണ കടത്തു സംഘത്തെ സഹായിക്കുന്ന ചില കരാർ ജീവനക്കാർക്ക് നൽകുകയും ചെയ്യുമായിരുന്നു.  കൂടുതൽ തെളിവുകള്‍ക്കായി ബിജുവുമായി ബന്ധമുള്ളവരെ ഡിആർഐ ചോദ്യം ചെയ്തുവരുകയാണ്. കസ്റ്റസ് ഉദ്യോഗസ്ഥരുടെയും കരാർ ജീവനക്കാരുടെയും പങ്കിന് തെളിവുകള്‍ കണ്ടെത്താനായും  ഡിആർഐ ശ്രമിക്കുന്നുണ്ട്. 

ഇതിനിടെ ഒളിവിൽ കഴിയുന്ന ബിജു മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.  ഹർജി ഫയലിൽ സ്വീകരിച്ച കോടതി റവന്യൂ ഇന്‍റലിജൻസ് അടക്കമുളള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. വരുന്ന 24ന് ഹർജിയിൽ വിശദമായ വാദം നടക്കും. സ്വർണ കടത്തുകേസിൽ ബിജുവിൻറെ ഭാര്യ ഉള്‍പ്പെടെ  മൂന്നു പേരാണ് പിടിയിലായത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios