വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പത് വയസുള്ള ബാലികയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. 

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച സംഭവത്തില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്‍ഹാനെ (22) ആണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. മതപഠനത്തിനായെത്തിയ ഒമ്പത് വയസുള്ള കുട്ടിയെ മദ്രസയിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ ദിവസം, തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പിൽ അനീഷ് എന്ന യുവാവാണ് മാള പൊലീസിന്റെ പിടിയിലായത്. ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി വീ‌ട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവാവിനെതിരെയുള്ള പരാതി. 

Also Read: ശിക്ഷാവിധി കേട്ട ഉടന്‍ 'മുങ്ങി'; പോക്സോ കേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജിതം

ശുചിമുറിയിൽ ഒളിക്യാമറ, ഭീഷണിപ്പെടുത്തി പീഡനം; ഹൈദരാബാദിൽ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ 

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കുട്ടികൾ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്‍ഡനെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലിലെ ശുചിമുറി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാത്രി തങ്ങൾ ഉറങ്ങുന്നതിനിടെ സമീപത്ത് എത്തി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. മാസങ്ങളായി നടന്നിരുന്ന പീഡനം വിദ്യാര്‍ത്ഥികളിലൊരാള്‍ മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്.

Also Read: പതിനഞ്ചുകാരിയ്ക്ക് നേരെ സ്കൂളിൽ വച്ച് ​ലൈം​ഗികാതിക്രമം; പ്യൂൺ അറസ്റ്റിൽ

ഹൈദരാബാദ് ഹയാത്ത് നഗറിലെ സ്കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ മുരം കൃഷ്ണയാണ് അറസ്റ്റിലായത്. മുപ്പത്തിയഞ്ചുകാരനാണ് ഇയാൾ. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും മുറം കൃഷ്ണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. പരാതിയിൽ പോക്സോ വകുപ്പ് ചുമത്തിയും ഐപിസി 504, 506 വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.