കൊല്ലം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചലിലെ ഒരു മദ്രസയില്‍ അധ്യാപകനായ തിരുവനന്തപുരം പളളിക്കൽ കാട്ടു പുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. മദ്രസയിൽ പഠനത്തിനായ എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. 

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞതോടെ  രക്ഷിതാക്കള്‍ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ കൺസിലിംഗ് നടത്തി ശേഷം കേസ് അഞ്ചൽ പൊലീസിന് കൈമാറി. അഞ്ചൽ പൊലീസ് കേസെടുത്ത് പള്ളിക്കൽ നിന്നും  പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.