താന്‍ കൃഷി തുടങ്ങിയ ശേഷം നടപടി എടുത്താല്‍ അതിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ജില്ല ഭരണകൂടത്തിനായിരിക്കുമെന്നും അനില്‍ കത്തില്‍ പറയുന്നു.
പൂനെ: സ്വന്തം കൃഷിസ്ഥലത്ത് കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന്‍റെ കത്ത്. മഹാരാഷ്ട്രയിലെ സോലപൂരിലെ അനില്‍ പാട്ടീല്‍ എന്ന കര്‍ഷകനാണ് ഇത്തരം ഒരു ആവശ്യവുമായി ജില്ല കലക്ടര്‍ക്ക കത്തെഴുതിയത്. സെപ്തംബര്‍ 15നുള്ളില്‍ അപേക്ഷയില്‍ മറുപടി വേണമെന്നും അല്ലാത്തപക്ഷം സമ്മതമായി കരുതി കഞ്ചാവ് കൃഷി തുടങ്ങുമെന്നുമാണ് ഇദ്ദേഹം കത്തില്‍ പറയുന്നത്.
ഇപ്പോള്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് ന്യായവും സ്ഥിരവുമായ വില ലഭിക്കുന്നില്ല. അതിനാലാണ് മാറി ചിന്തിക്കുന്നത് കഞ്ചാവ് കൃഷി മാത്രമാണ് ലാഭകരമാകുക. താന്‍ കൃഷി തുടങ്ങിയ ശേഷം നടപടി എടുത്താല്‍ അതിന്‍റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും ജില്ല ഭരണകൂടത്തിനായിരിക്കുമെന്നും അനില്‍ കത്തില്‍ പറയുന്നു.
അതേ സമയം കര്‍ഷകന്‍റെ അപേക്ഷ പൊലീസിന് കൈമാറിയതായി കലക്ട്രേറ്റ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരു അനുമതിയുടെയും കാര്യം ഉദിക്കുന്നില്ലെന്നും, കഞ്ചാവ് കൃഷി നിയമവിരുദ്ധമാണെന്ന് കര്‍ഷകന് അറിയാമെന്നും, ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണ് ഇത്തരം കത്തിന് പിന്നില്‍ എന്നും കലക്ടര്‍ ഓഫീസ് പ്രതികരിച്ചു. കഞ്ചാവ് കൃഷി ചെയ്താല്‍ കേസ് എടുക്കുമെന്ന് പൊലീസും വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
