പാടത്ത് കണ്ടെത്തിയ മൃതദേഹത്തിൽ മുഖം മർദ്ദനമേറ്റ് ചതഞ്ഞ നിലയിലായിരുന്നു

ജൽന: പ്രണയം തകർന്നതിന് കാമുകിയുടെ സഹോദരനെ യുവാവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ തുടർന്ന് 24 കാരനായ കുമാർ അനൂപ് സോൻവെയ്നും 18 കാരനായ കരൻ ഷെൽകെയും പിടിയിലായി.

Add Asianetnews as a Preferred SourcegooglePreferred

സ്വപ്നിൽ ഭുട്ടെ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. പാടത്ത് കണ്ടെത്തിയ മൃതദേഹത്തിൽ മുഖം മർദ്ദനമേറ്റ് ചതഞ്ഞ നിലയിലായിരുന്നു. ഇയാളുടെ സഹോദരിയും കുമാർ അനൂപ് സോൻവെയ്നും തമ്മിൽ പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ സ്വപ്നിൽ കുമാറിനോട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. പ്രണയ ബന്ധത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ച സ്വപ്നിൽ കുടുംബത്തിന് അപമാനമുണ്ടാക്കുന്നതാണ് ഈ ബന്ധമെന്ന് പറഞ്ഞ് ഇതിൽ നിന്ന് പിന്മാറാൻ സഹോദരിയെ നിർബന്ധിച്ചു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിൽ അവസാനിച്ചത്.

സംഭവത്തിന് ശേഷം നാടുവിട്ട കുമാർ അനൂപ് സോൻവെയ്നിനെ ഔറംഗബാദിലെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കരൻ ഷെൽകെയും പിടിയിലായി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി.