Asianet News MalayalamAsianet News Malayalam

പരശുറാം എക്‌സ്പ്രസിലെ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ പിടിച്ചെടുത്തു

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബോംബെയില്‍  നിന്നും മംഗലാപുരം വഴി ഷോര്‍ണ്ണൂരിലെത്തിക്കാനായിരുന്നു നിർദ്ദേശമെന്ന് പിടിയിലായ സായാഗി പോലീസിനെ അറിയിച്ചു

Maharashtra native arrested from Parasuram Express with 24 lakh rupees
Author
Thiruvananthapuram, First Published Feb 26, 2020, 7:26 PM IST

കോഴിക്കോട്:  പരശുറാം എക്സ്പ്രസിൽ വൻ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി സായാഗി പൊലീസിന്റെ പിടിയില്ലായി.  പ്രതി ട്രയിനിലൂടെ പണം കടത്തുന്ന കുഴല്‍പ്പണ സംഘത്തിലെ കണ്ണിയെന്നാണ് കോഴിക്കോട് റെയില്‍വെ പോലീസിന് ലഭിച്ച വിവരം.  കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന‍്റു ചെയ്തു.

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബോംബെയില്‍  നിന്നും മംഗലാപുരം വഴി ഷോര്‍ണ്ണൂരിലെത്തിക്കാനായിരുന്നു നിർദ്ദേശമെന്ന് പിടിയിലായ സായാഗി പോലീസിനെ അറിയിച്ചു. സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമെന്നാണ്  പോലിസിന് ഇയാൾ നല്‍കിയ മോഴി. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള രേഖകളോന്നും പ്രതിക്ക് സമര്‍പ്പിക്കാനായില്ല. രാവിലെ പരശുരാം എക്സ്പ്രസില്‍ നിന്നുംമാണ്  സായാഗി പിടിയിലായത്.

സായാഗി കുഴല്‍പണ സംഘത്തിലെ  ഒരു സഹായി മാത്രമെന്നാണ് പോലീസ് നിഗമനം. പിടിയിലായ ശേഷവും നിരവധി പേർ സായാഗിയെ  ഫോണില്‍ വിളിച്ചിട്ടുണ്ട്.  ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റു ചെയ്തു. കോഴിക്കോട് റെയില്‍വെ പോലീസിനാണ് അന്വേഷണ ചുമതല.

Follow Us:
Download App:
  • android
  • ios