ബെഗളൂരു: ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടുജോലിക്കാരിക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഭര്‍ത്താവും ഭാര്യയും തമ്മിലുണ്ടായ വഴിക്കിനിടെ ഭര്‍ത്താവ് വീട്ടുജോലിക്കാരിയുടെ നേര്‍ക്ക് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. റൈന ബീഗം എന്ന 21-കാരിയാണ് കുരുമുളക് സ്പ്രേ ആക്രമണത്തിനിരയായത്. 

ബെഗളൂരുവിലെ രാജാജി നഗറില്‍ താമസിച്ചിരുന്ന മിലാന്‍ പരീഖും ഭാര്യ തേജല്‍ പരീഖും തമ്മിലുണ്ടായ വഴക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായിരുന്നു വീട്ടില്‍ സഹായത്തിന് നിന്നിരുന്ന യുവതി. വാക്കുതര്‍ക്കത്തിനിടെ ക്ഷുഭിതനായ മിലന്‍ റൈനയ്ക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതയായ റൈനയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി തേജല്‍ പരീഖ് പൊലീസില്‍ പരാതി നല്‍കി. കൊലപാതക ശ്രമത്തിന് മിലനെതിരെ പൊലീസ് കേസെടുത്തു.