2022 ഡിസംബര്‍ 30നാണ് റിയാസ് സാബിറിനെ 132 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍: മയക്കുമരുന്ന് കേസ് പ്രതിക്ക് പത്തു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. റിയാസ് സാബിര്‍ എന്ന യുവാവിനാണ് കോടതി തടവും പിഴയും വിധിച്ചത്. പിഴ ഒടുക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി തടവും കോടതി വിധിച്ചു. 

2022 ഡിസംബര്‍ 30നാണ് കണ്ണൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ റിയാസ് സാബിറിനെ 132 ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്. പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടന്ന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കേസിന്റെ അന്വേഷണം അന്നത്തെ കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും നിലവില്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുമായ ടി രാഗേഷ്, കണ്ണൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി പി എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കി. വടകര എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജോര്‍ജ് ഹാജരായി.

മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ പണം ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷത്തിന് മറുപടി

YouTube video player