Asianet News MalayalamAsianet News Malayalam

ബെംഗളൂരുവിൽ വിവാഹ തട്ടിപ്പ് വീരനായി വിലസിയ മലയാളി ടെക്കി കുടുക്കിയത് 15ലേറെ യുവതികളെ

കേരളത്തില്‍ ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

malayali techie arrested for marriage fraud at bangalore
Author
Bengaluru, First Published Sep 18, 2021, 12:13 AM IST

ബെംഗളൂരു: ‍ മലയാളി ഐടി ജീവനക്കാരന്‍റെ വന്‍ വിവാഹതട്ടിപ്പ്. മാട്രിമോണിയിലൂടെ പരിചയപ്പെട്ട് നിരവധി യുവതികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയില്‍ , മലയാളിയായ ഹെറാള്‍ഡ് തോമസിനെ അറസ്റ്റ് ചെയ്തു.

അയല്‍വാസികള്‍ വിളിച്ചറിയിച്ചത് അനുസരിച്ചാണ് മുംബൈ സ്വദേശിയായ യുവതി രാവിലെ ഫ്ലാറ്റിലെത്തി പരിശോധിച്ചത്. ഹെറാള്‍ഡ് തോമസ്സിനൊപ്പം ഫ്ലാറ്റില്‍ കണ്ടത് മറ്റൊരു പെണ്‍കുട്ടിയെ. മാട്രിമോണിയിലൂടെ പരിചയപ്പെട്ടതാണെന്നും ഉടന്‍ ഹെറാള്‍ഡുമായി വിവാഹം നിശ്ചയിക്കുമെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. 

വീട്ടുകാര്‍ ബംഗ്ലൂരുവിലെത്തുന്നുണ്ട് എന്ന് പറഞ്ഞ് രണ്ടാഴ്ച മുമ്പാണ് മുംബൈ സ്വദേശിനിയെ ഇതേ ഫ്ലാറ്റില്‍ നിന്ന് ഹോസ്റ്റിലിലേക്ക് ഹെറാള്‍ഡ് മാറ്റിയത്. രണ്ട് മാസത്തോളം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നു. വഞ്ചിക്കുകയായിരുന്നെന്ന് വ്യക്തമായതോടെ മുംബൈ സ്വദേശിനി ബംഗ്ലൂരു പൊലീസിനെ സമീപിക്കുകയായിരുന്നു. ബംഗ്ലൂരു ഐടി കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരനാണ് ഹെറാള്‍ഡ് തോമസ്. 

കേരളത്തില്‍ ഭാര്യയും കുട്ടികളുമുണ്ട്. വിവാഹമോചനം നേടിയെന്ന് തെറ്റിധരിപ്പിച്ചാണ് മാട്രിമോണിയിലൂടെ യുവതികളുമായി അടുപ്പമുണ്ടാക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനഞ്ചിലധികം യുവതികളെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടി. പൊലീസിനെ സമീപിച്ചാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി.

മൈസൂരു,ഹംപി , മടിക്കേരി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് യുവതികളുമായി വിവിധ സമയങ്ങളില്‍ ഹെറാള്‍ഡ് യാത്ര നടത്തിയതിന്‍റെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. മുംബൈയിലെ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയെ വിവാഹനിശ്ചയം നടത്താമെന്ന് തെറ്റിധരിപ്പിച്ചാണ് ബംഗ്ലൂരുവിലെത്തിച്ചിരുന്നത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios