2017ൽ കുറുപ്പംപടി സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പോലീസിനെ ആക്രമിച്ച കേസിലും ബേസിൽ അറസ്റ്റിലായിരുന്നു. 

എറണാകുളം: കൊലപാതകം തട്ടിക്കൊണ്ടുപോകൽ അടക്കം പത്തോളം ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ മാലിക്കുടിയിൽ ബേസിലാണ് അറസ്റ്റിലയത്. പ്രതിയ്ക്കെതിരെ കോതമംഗലം , അങ്കമാലി അടക്കം നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായാണ് പോലീസ് നടപടി. 

2017ൽ കുറുപ്പംപടി സുനിൽ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, പോലീസിനെ ആക്രമിച്ച കേസിലും ബേസിൽ അറസ്റ്റിലായിരുന്നു. ആലുവ റൂറൽ പരിധിയിൽ 21 പേരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭഗമായി കാപ്പ ചുമത്തി ജയിലിൽ അടക്കുകയും 23 പേരെ നാടുകടത്തുകയും ചെയ്തെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് അറിയിച്ചു.