പ്രണയബന്ധത്തിലായിരുന്ന സമയത്തെടുത്ത ചില ദൃശ്യങ്ങള്‍ ബന്ധം തകര്‍ന്നതോടെ യുവാവ് പരസ്യപ്പെടുത്തുകയായിരുന്നു

ജയ്പൂര്‍: സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പൂര്‍വകാമുകിയെ ബ്ലാക് മെയില്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ജയ്പൂര്‍ സ്വദേശിയായ ജിതാന്ദ്രകുമാര്‍ മാലിക്കാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: കഴിഞ്ഞ കുറച്ചുമാസങ്ങളോളം യുവാവുമായി പ്രണയബന്ധത്തിലായിരുന്നു. ഈ സമയത്തെടുത്ത ചില ദൃശ്യങ്ങള്‍ ബന്ധം തകര്‍ന്നതോടെ യുവാവ് പരസ്യപ്പെടുത്തുകയായിരുന്നു.

ചിത്രങ്ങള്‍ കാണിച്ച് തന്നെ നേരത്തെ ബ്ലാക്ക് മെയില്‍ ചെയ്തതായും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. യുവാവിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസ് എടുത്തത്. ഇയാളുടെ വീട്ടില്‍ നിന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകളും പിടികൂടി.